അഴിയൂർ വാണിയത്ത് മുക്ക് -കുന്നുമ്മൽ റോഡുപണി തുടങ്ങി

മാഹി: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഴിയൂർ പഞ്ചായത്ത് ഏഴാം വാർഡ് വാണിയത്ത് മുക്ക് -കുന്നുമ്മൽ റോഡുപണി പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ ഉദ്ഘാടനം ചെയ്തു. 253 തൊഴിൽ ദിനങ്ങൾ സൃഷ്​ടിക്കുന്ന 360 മീറ്റർ റോഡ് സോളിങ്​ പ്രവൃത്തിയാണിത്. വാർഡ് മെംബർ വഫ ഫൈസൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ്, തൊഴിലുറപ്പ് ഓവർസിയർ കെ. രഞ്​ജിത്ത്, വി.കെ. സുധ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.