കെ.കെ. രാഗേഷ്​ എം.പിക്ക്​ സ്വീകരണം നൽകി

മട്ടന്നൂര്‍: കര്‍ഷകദ്രോഹ നയങ്ങള്‍ക്കും കാർഷിക ബില്ലിനുമെതിരെ രാജ്യസഭയിലും പുറത്തും പോരാട്ടത്തിന് നേതൃത്വം നല്‍കിയ കെ.കെ. രാഗേഷ് എം.പിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉജ്ജ്വല സീകരണം. സി.പി.എം മട്ടന്നൂർ ഏരിയ കമ്മിറ്റി, കർഷക സംഘം എന്നിവയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ശനിയാഴ്​ച വൈകീട്ട്​ 4.30ഒാടെയാണ്​ രാഗേഷ്​ എം.പി കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്​. സി.പി.എമ്മി​ൻെറയും കർഷകസംഘത്തി​ൻെറയും നേതാക്കളായ കെ.സി. മനോജ്​, പി.കെ. ശബരീഷ്​ കുമാർ, വി.കെ. സുഗതൻ, എ.ബി. പ്രമോദ്​, പി. ദിനേശൻ, കൈപ്പച്ചേരി ബാലകൃഷ്​ണൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.കെ. രാഗേഷ്​ എം.പി സ്വീകരണത്തിന്​ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.