പാലത്തായി പീഡനക്കേസ്​; ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹം –ലതിക സുഭാഷ്

പാനൂർ: പാലത്തായി പീഡനക്കേസിൽ ബി.ജെ.പി നേതാവിനെ കേസിൽനിന്ന് രക്ഷിക്കുന്നതിന് പൊലീസ് ശ്രമിക്കുമ്പോൾ ഇരക്ക് നീതി ലഭ്യമാക്കാൻ ഇടപെടാത്ത ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നടപടി ദുരൂഹമാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്​ ലതിക സുഭാഷ് പറഞ്ഞു. പാലത്തായിയിൽ പീഡനത്തിനിരയായ കുട്ടിയുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായിച്ചത് ആഭ്യന്തര വകുപ്പാണ്. കേസിൽ പോക്​സോ ചേർക്കാതെ പൊലീസ് പ്രതിക്കൊപ്പം ചേരുന്ന കാഴ്ചയാണ്. പിഞ്ചുകുട്ടികളെ വേട്ടയാടുന്ന നരാധമന്മാർക്ക് സ്വൈരവിഹാരം നടത്താനുള്ള സാഹചര്യമൊരുക്കുന്നത് ഭരണകൂടത്തി​ൻെറ മനഃസാക്ഷിയില്ലാത്ത സമീപനം മൂലമാണ്. സർക്കാർ സംവിധാനങ്ങളുടെ കൃത്യവിലോപം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിൽ വീഴ്ച വരുന്നത് കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും അവർ പറഞ്ഞു. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ്​ രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, ജിഷ വള്ള്യായി, പ്രീത അശോകൻ എന്നിവരും കൂടെ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.