ദേശീയപാതയിലെ കുഴികളടച്ചു

പാപ്പിനിശ്ശേരി: ദേശീയപാതയിൽ പഴയങ്ങാടിയിലേക്ക് തിരിയുന്ന ഭാഗത്തെ 'വാരിക്കുഴികൾ' അടച്ചു. ദേശീയപാത അസി. എക്​സിക്യൂട്ടിവ് എൻജിനീയർ ടി. പ്രശാന്തി​ൻെറ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്​. ഇവിടെ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. ഇതുവഴി പോകുന്ന വഹനങ്ങൾ റോഡിൽ തങ്ങുന്നതിനാൽ കടുത്ത വാഹനക്കുരുക്കും പതിവാണ്​. പഴയങ്ങാടി കവലയിലെ വഹനക്കുരുക്കിനും അധികൃതർ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ്​ നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.