സൗദിയിലേക്കുള്ള വിമാന സർവിസ് പുനരാരംഭിക്കണം -കെ.എം.സി.സി

തലശ്ശേരി: സൗദിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാൻ വിമാന സർവിസുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് റിയാദ് കെ.എം.സി.സി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികളെ സഹായിക്കുന്ന നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര-കേരള സർക്കാറുകളുടെ പ്രവാസി ദ്രോഹ നിലപാടിൽ യോഗം പ്രതിഷേധിച്ചു. കോവിഡ് പ്രതിസന്ധി കാലത്ത് കൊള്ളലാഭമുണ്ടാക്കാനുള്ള വിമാന കമ്പനികളുടെ നീക്കത്തിന് തടയിടണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് വി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കോഓഡിനേറ്റർ അഡ്വ. പി.വി. സൈനുദ്ദീൻ, യു.പി. മുസ്തഫ, മഹബൂബ് ചെറിയവളപ്പ്, അബ്​ദുറഹ്മാൻ കൊയ്യോട്, ഹാഷിം കാഞ്ഞിരോട്, കെ.സി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.