സി.പി. ദാമോദരന് നാട്​ വിട നൽകി

കണ്ണൂർ: കഴിഞ്ഞ ദിവസം നിര്യാതനായ സി.എം.പി നേതാവും പ്രമുഖ സഹകാരിയുമായിരുന്ന സി.പി. ദാമോദരന് കണ്ണൂർ പൗരാവലിയുടെ അന്ത്യാഞ്​ജലി. വെള്ളിയാഴ്​ച രാവിലെ പുഴാതി ഹൗസിങ്​ കോളനിയിലെ വീടായ ത്രിവേണിയിലും 11 മുതൽ 12 മണി വരെ കണ്ണൂർ ജവഹർ ലൈബ്രറി ഓപൺ ഓഡിറ്റോറിയത്തിലും ആദരാഞ്​ജലികൾ അർപ്പിക്കാൻ രാഷ്​ട്രീയ, സാമൂഹിക, സാംസ്കാരിക, സഹകരണ രംഗത്തെ നിരവധി പ്രമുഖർ എത്തി. ഉച്ച 12ന്​ ശേഷം നിരവധി പ്രവർത്തകരെയും നേതാക്കളെയും സാക്ഷിനിർത്തി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു. എം.എൽ.എമാരായ ടി.വി. രാജേഷ്, എ.എൻ. ഷംസീർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ്, മേയർ സി. സീനത്ത്, ​െഡപ്യൂട്ടി മേയർ പി.കെ. രാഗേഷ്, കോർപറേഷൻ കൗൺസിലർമാരായ ടി.ഒ. മോഹനൻ, സി. സമീർ, എൻ. ബാലകൃഷ്ണ മാസ്​റ്റർ, എം.പി. മുഹമ്മദാലി, രവികൃഷ്ണൻ എന്നിവരും കോൺഗ്രസ് നേതാക്കളായ സതീശൻ പാച്ചേനി, പ്രഫ. എ.ഡി. മുസ്തഫ, വി.എ. നാരായണൻ, സജീവ് മാറോളി, മാർട്ടിൻ ജോർജ്, സുമ ബാലകൃഷ്ണൻ, സി. രഘുനാഥ്, രാജീവൻ എളയാവൂർ, സി.പി.എം നേതാക്കളായ എൻ. ചന്ദ്രൻ, ടി.കെ. ഗോവിന്ദൻ, ടി.ഐ. മധുസൂദനൻ, വയക്കാടി ബാലകൃഷ്ണൻ, ഐ.വി. ശിവരാമൻ, കെ.പി. സുധാകരൻ, കെ. നാരായണൻ, സി. സത്യപാലൻ, പി.കെ. ശബരീഷ് കുമാർ, സി.എം.പി നേതാക്കളായ പി. സുനിൽകുമാർ, മാണിക്കര ഗോവിന്ദൻ, കെ.കെ. നാണു, ഒ.വി. സീന, ചൂര്യയി ചന്ദ്രൻ മാസ്​റ്റർ തുടങ്ങിയവരും പരിയാരം മെഡിക്കൽ കോളജ്, കാൻറീൻ, കണ്ണൂർ സഹകരണ പ്രസ്​, ടൗൺ ബാങ്ക്, അർബൻ സഹ സംഘം, സർക്കിൾ സഹകരണ യൂനിയൻ ജീവനക്കാരും അന്തിമാഞ്​ജലി അർപ്പിക്കാനായി എത്തിയിരുന്നു. സി.പി. ദാമോദര​ൻെറ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം ശനിയാഴ്​ച വൈകീട്ട്​ നാലിന്​ കണ്ണൂർ ജവഹർ ലൈബ്രറി ഒാഡിറ്റോറിയത്തിൽ ചേരുമെന്ന്​ സി.എം.പി ജില്ല സെക്രട്ടറി പി. സുനിൽകുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.