ജനകീയ ഹോട്ടൽ തുറന്നു

മാഹി: അഴിയൂരിൽ ബ്ലോക്ക് ഓഫിസിന് സമീപമുള്ള കെട്ടിടത്തിൽ ജനകീയ ഹോട്ടൽ തുറന്നു. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തകരായ നിഷ മൈതാനി പറമ്പത്ത്​, ബിന്ദു കണ്ടപ്പംകുണ്ടിൽ, മഞ്​ജുള എന്നിവർ ചേർന്ന് ആക്ടിവിറ്റി ഗ്രൂപ്​ രൂപവത്​കരിച്ചാണ് സംരംഭം ആരംഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീബ അനിൽ, സ്ഥിരം സമിതി അധ്യക്ഷരായ ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കൽ, ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മെംബർമാരായ പി.പി. ശ്രീധരൻ, ശ്രീജേഷ് കുമാർ, ബ്ലോക്ക് മെംബർ പങ്കജാക്ഷി, വി.ഇ.ഒ എം.വി. സിദ്ദീഖ്, കുടുംബശ്രീ വൈസ് ചെയർപേഴ്സൻ സുശീല, അക്കൗണ്ടൻറ് ധന്യ, ബ്ലോക്ക് കോഒാഡിനേറ്റർ ദിവ്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.