അഴിയൂരിൽ കൂടുതൽ ഇളവുകൾ

വീടുകളിലെ സ്വകാര്യ ട്യൂഷനെതിരെ കർശന നടപടി മാഹി: അഴിയൂർ പഞ്ചായത്തിൽ ആറ്, 10, 16, 18 വാർഡുകളിൽ നിയന്ത്രണങ്ങൾ ഒഴിവാക്കി. നിലവിൽ 20 രോഗികളാണ് അഴിയൂരിലുള്ളത്. 10 പേർ വീടുകളിലും 10 പേർ എഫ്.എൽ.ടി.സികളിലും ആണുള്ളത്. മൂന്നാം വാർഡിലെ 86 വയസ്സുള്ള വ്യക്തി കോഴിക്കോട് മെഡിക്കൽ കോളജിലാണുള്ളത്. വാർഡ് 17, 13 എന്നിവ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്​. വീടുകളിൽ സ്വകാര്യ ട്യൂഷൻ നടപ്പാക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.