സത്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികനും കോവിഡ്

പേരാവൂർ: മണത്തണ സത്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന് കോവിഡ്. ട്രൂ നാറ്റ് ടെസ്​റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സത്രത്തിലെ അന്തേവാസിയായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണത്തണ കഞ്ഞിപ്പുര എന്നറിയപ്പെടുന്ന സത്രത്തിലാണ് വയോധികനായ അണ്ണന്‍ എന്ന സുലൈമാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇവിടത്തെ അന്തേവാസിയാണ് ഇയാള്‍. പ്രായാധിക്യത്തെ തുടര്‍ന്ന് ഏറെ അവശനായിരുന്നു. പേരാവൂര്‍ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം ഇന്‍ക്വസ്​റ്റ്​ നടത്തി. പോസ്​റ്റ്​മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ ടെസ്​റ്റിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.