പെരുമ്പ ജങ്​ഷൻ: ട്രാഫിക് സർക്കിളി​െൻറ നിർമാണത്തിന് തുടക്കം

പെരുമ്പ ജങ്​ഷൻ: ട്രാഫിക് സർക്കിളി​ൻെറ നിർമാണത്തിന് തുടക്കം പെരുമ്പ ജങ്​ഷൻ: ട്രാഫിക് സർക്കിളി​ൻെറ നിർമാണത്തിന് തുടക്കം പയ്യന്നൂർ: പയ്യന്നൂർ നഗരത്തി​ൻെറ പ്രവേശനകവാടമായ പെരുമ്പയിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ട്രാഫിക് സർക്കിളി​ൻെറ നിർമാണ പ്രവൃത്തി ആരംഭിച്ചു. ജങ്​ഷൻ വീതികൂട്ടി റോഡി​ൻെറ അരികുകെട്ടി സുരക്ഷിതമാക്കി റോഡ് ടാർ ചെയ്യുന്ന പ്രവൃത്തി ഏതാനും മാസം മുമ്പ്​ പൂർത്തിയാക്കിയിരുന്നുവെങ്കിലും ഇതോടനുബന്ധിച്ച് ചെയ്യാനിരുന്ന ട്രാഫിക് സർക്കിളി​ൻെറ പ്രവൃത്തി നിലക്കുകയായിരുന്നു. ലോക്ഡൗണിനെ തുടർന്നാണ് പ്രവൃത്തി നാലുമാസത്തോളം നീണ്ടുപോയത്. ദേശീയപാത വിഭാഗം ചൊവ്വാഴ്ചയാണ് പ്രവൃത്തി വീണ്ടും ആരംഭിച്ചത്. കണ്ണൂർ -കാസർകോട് ദേശീയപാതയിൽനിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന പെരുമ്പ ജങ്​ഷൻ നേരത്തെ ഇടുങ്ങിയതായിരുന്നു. ഇത് അപകടസാധ്യത കൂടാൻ കാരണമായി. ഈ ജങ്​ഷനിൽ നിന്നാണ് ദേശീയപാതയിലേക്ക് വാഹനങ്ങൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടത്തെ സ്ഥലപരിമിതി വാഹനങ്ങൾക്ക് ഏറെ പ്രയാസങ്ങൾ സൃഷ്​ടിച്ചിരുന്നു. ഗതാഗതക്കുരുക്കും പതിവാണ്. സി. കൃഷ്ണൻ എം.എൽ.എ, നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ എന്നിവർ സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് ജങ്​ഷൻ നവീകരണത്തിനായി 98 ലക്ഷം രൂപ ദേശീയപാത വിഭാഗം അനുവദിച്ചത്. നിലവിൽ പെരുമ്പ ജങ്​ഷനിൽ ഉണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ ഓഫിസ് പൊളിച്ചുമാറ്റി ആ സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് ഇവിടെ റോഡ് വീതികൂട്ടി നാല് ട്രാക്ക് ട്രാഫിക് സർക്കിളിന് സ്ഥലം കണ്ടെത്തിയത്. സർക്കിൾ വരുന്നതോടുകൂടി പെരുമ്പയിൽ നിന്നും ദേശീയപാതയിലേക്കുള്ള പ്രവേശനം സൗകര്യപ്രദവും അപകടരഹിതവുമാകും. നാല് ട്രാക്കുകളിലും ഡിവൈഡർ നിർമിച്ച് റിഫ്ലക്ടർ സ്ഥാപിക്കും. ഇതുകൂടാതെ സൈൻ ബോർഡ്, റോഡ് മാർക്കിങ്, സീബ്രാലൈൻ തുടങ്ങിയവയും സ്ഥാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.