സി.പി.എം ബഹുജന കൂട്ടായ്​മ ഇന്ന്​

കണ്ണൂര്‍: കോണ്‍ഗ്രസി‍ൻെറ കൊലപാതക രാഷ്​ട്രീയത്തിനും യു.ഡി.എഫ്- ബി.ജെ.പി അക്രമ സമരത്തിനുമെതിരെ സി.പി.എമ്മി‍ൻെറ നേതൃത്വത്തില്‍ ബുധനാഴ്​ച 18 കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കും. കോണ്‍ഗ്രസി‍ൻെറ കൊലപാതക രാഷ്​ട്രീയത്തെ തുറന്നുകാട്ടുന്നതിന് അഴീക്കോടന്‍ രക്തസാക്ഷി ദിനത്തില്‍ വൈകീട്ട്​ നാലുമുതല്‍ ആറുവരെ ഏരിയ കേന്ദ്രങ്ങളില്‍ നടക്കുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രസ്​താവനയിൽ പറഞ്ഞു. കോണ്‍ഗ്രസിന് മാപ്പില്ല എന്ന ചിത്രപ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.