സി.പി.എമ്മി​​േൻറത്​ ഇരട്ട മുഖം -ബി.ജെ.പി

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ പാര്‍ട്ടി നേതാക്കള്‍ക്കും ഭരണകൂടത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ഖുർആ​ൻെറ മറപിടിച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്നും സി.പി.എമ്മി​ൻെറ ഇരട്ട മുഖവും ഇരട്ട നീതിയുമാണ് ഇത് വ്യക്തമാക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഖുർആ​ൻെറ പേരുപറഞ്ഞ് സംഘടിത വോട്ട്ബാങ്കിനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ് സി.പി.എം. ഇതി​ൻെറ ഭാഗമായാണ്​ സി.പി.എം, ബി.ജെ.പി ഖുർആനെ അപമാനിക്കുകയാണെന്നും ലീഗും കോണ്‍ഗ്രസും ഇവരുടെ കെണിയില്‍ വീണ് രക്ഷപ്പെടുകയാണെന്നും പറയുന്നത്​. ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ മന്ത്രിയോട് വിശദീകരണം ചോദിക്കുന്നു. ആരോപണവിധേയനായ മന്ത്രിയെ ഖുർആ​ൻെറ പേരില്‍ സംരക്ഷിക്കുന്നു. ഈ ഇരട്ടത്താപ്പിനും ഇരട്ട നീതിക്കും കേരളം മറുപടി നല്‍കും. സി.പി.എമ്മി​ൻെറ ഇരട്ടമുഖം കേരളത്തില്‍ പൊളിഞ്ഞുവീഴുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് എന്‍. ഹരിദാസും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.