ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം കോൺഗ്രസിൽനിന്ന്​ രാജി​െവച്ചു

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയുമായ അനിത ജാനിഖാൻ പാർട്ടിവിട്ടു. അനിത ജാനിഖാ​ൻെറ ഭർത്താവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയുമായിരുന്ന ജാനിഖാൻ നേരത്തെ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു. പായം പഞ്ചായത്തിൽ താമസക്കാരായ ഇവരുടെ കുടുംബം മാസങ്ങൾക്ക് മുമ്പ്​ അയ്യങ്കുന്ന് പഞ്ചായത്ത് പരിധിയിൽ പുതിയ വീടുവെച്ച് താമസം മാറിയിരുന്നു. ഇതോടെ ജാനിഖാ​ൻെറ കുടുംബത്തെ പായത്തെ വോട്ടർപട്ടികയിൽ നിന്ന്​ നീക്കുന്നതിന് മുസ്​ലിം ലീഗ് ഭാരവാഹി അപേക്ഷ നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിടുന്നതെന്ന് അനിത ജാനിഖാൻ പറഞ്ഞു. അനിത ജാനിഖാൻ വള്ളിത്തോട് ഡിവിഷനിൽനിന്നാണ് ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധാനംചെയ്യുന്നത്. അനിത ജാനിഖാ​ൻെറ രാജിയോടെ 13 അംഗ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസി​ൻെറ അംഗബലം അഞ്ചിൽനിന്ന്​ നാലിലേക്ക് താണു. ഒരുതവണ പായം ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിരുന്നു. വാർത്തസമ്മേളനത്തിൽ ജാനിഖാനും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.