അണുനശീകരണ ടണല്‍ നല്‍കി

മട്ടന്നൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി പാര്‍ക്കോ ഗ്രൂപ് തലശ്ശേരി, പാര്‍ക്കോ ക്ലിനിക് എന്നിവയുടെ സഹകരണത്തോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ . കിയാല്‍ എം.ഡി വി. തുളസീദാസ് ഉദ്ഘാടനം ചെയ്തു. പാര്‍ക്കോ ഗ്രൂപ്പി​ൻെറ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോവിഡ് കാലത്ത് സുരക്ഷിത യാത്ര എന്ന ലക്ഷ്യത്തോടെ യത്. ടണലിനുള്ളില്‍ കയറിയാല്‍ നിശ്ചിത സമയംകൊണ്ട് യാത്രക്കാരനെയും അവരുടെ ബാഗുകളും ശുചീകരിക്കപ്പെടും. പാര്‍ക്കോ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് അധ്യക്ഷത വഹിച്ചു. അനൂപ് ചാക്കോ, താരിക്ക് ഹുസൈന്‍, രാജേഷ് പൊതുവാള്‍, ടി. അജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.