ബി.എസ്.എൻ.എൽ കേബിൾ മുറിഞ്ഞു

ഉരുവച്ചാൽ: ബി.എസ്.എൻ.എൽ കേബിൾ മുറിഞ്ഞതോടെ വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസുകൾ മുടങ്ങുന്നു. പഴശ്ശി ടെലിഫോൺ എക്​സ്​ചേഞ്ചിന് കീഴിലുള്ള ബി.എസ്.എൻ.എൽ കേബിളാണ്​ 10 ദിവസം മുമ്പ്​ തകരാറിലായത്​. കെ.എസ്.ടി.പിയുടെ റോഡ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന ഡ്രൈനേജിന് മണ്ണുമാന്തി ഉപയോഗിച്ച് കുഴി എടുക്കവെയാണ് കേബിളുകൾ വേർപെട്ടത്. ഉരുവച്ചാൽ ടൗണിനടുത്താണ് കേബിളുകൾ മുറിഞ്ഞ് വേർപെട്ട നിലയിലുള്ളത്. ജീവനക്കാർ കേബിൾ യോജിപ്പിക്കാനുള്ള പ്രവൃത്തി നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.