അറബിക്‌ കാലിഗ്രഫിയിൽ തിളങ്ങി ഫാതിമ റുബ

തലശ്ശേരി: അറബിക്‌ കാലിഗ്രഫിയിൽ വിസ്മയമാവുകയാണ് പന്ന്യന്നൂർ പാറേമ്മൽ റഷീദ്‌-റഫീദ ദമ്പതികളുടെ മകളായ ഫാതിമ റുബ. ചെറിയ പ്രായത്തിൽതന്നെ അറബിഭാഷ ലിപിയിൽ പ്രാമുഖ്യം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. അറബിക്‌ കാലിഗ്രഫിയിൽ ഉന്നതങ്ങളിെലത്തുകയാണ് ഇൗ മിടുക്കിയുടെ ലക്ഷ്യം. ഒഴിവുള്ള സമയങ്ങളിൽ രചനയിൽ മുഴുകുന്ന ഫാതിമ റുബ ഇതിനകം നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ചെറുപ്പത്തിൽ ത​ൻെറ പേര് സുന്ദരമായി കാലിഗ്രഫിയിൽ എഴുതിയ റുബയുടെ കഴിവ്‌ കണ്ടറിഞ്ഞ പിതാവ് അറബിക്‌ കാലിഗ്രഫിയിൽ മകൾക്ക് വേണ്ട സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. മാക്കൂൽപീടിക സഹ്റ കോളജ് വിദ്യാർഥിനിയാണ് ഫാതിമ റുബ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.