ക്ലീൻ മാടായിപ്പാറ പദ്ധതി തുടങ്ങി

പഴയങ്ങാടി: മാടായി റോട്ടറി ക്ലബും പഴയങ്ങാടി പൊലീസും ചേർന്ന് ആവിഷ്​കരിച്ച മാടായിപ്പാറയുടെ തനിമ നിലനിർത്തുന്നതിനുള്ള പരിപാടികളുടെ ഉദ്ഘാടനം റോട്ടറി ഡ്സ്ട്രിക്ട് ഗവർണർ ഡോക്ടർ ഹരികൃഷ്ണൻ നമ്പ്യാർ നിർവഹിച്ചു. ടി.വി. രാജേഷ് എം.എൽ.എ മാടായിപ്പാറയെ നിലനിർത്തുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വിശദീകരിച്ചു. സന്ദർശകർക്കുള്ള മുന്നറിയിപ്പ് ബോർഡ് സി.​െഎ എം. രാജേഷ് അനാച്ഛാദനം ചെയ്തു. മാലിന്യ ശേഖരണ ബൂത്ത് റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി എം.ടി. ദിനേശ് ഉദ്​ഘാടനം ചെയ്തു. മാടായിപ്പാറയിൽ ചേർന്ന ചടങ്ങിൽ സി.ടി. നാരായണൻ, ഉപേന്ദ്ര ഷേണായി, ഇ. ജയചന്ദ്രൻ, സുരേഷ് ഷേണായി, എം.കെ. രാധാകൃഷ്ണൻ, യു. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറ്​ കെ.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.പി. ശ്രീധരൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.