നിർത്തിയിട്ട കാറുകളിൽ മറ്റൊരു കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്

കൂത്തുപറമ്പ്: മാനന്തേരിയിൽ . കഴിഞ്ഞദിവസം ഉച്ചയോടെ കൂത്തുപറമ്പ്- നിടു​ംപൊയിൽ റോഡിൽ മാനന്തേരി സത്രത്തിനടുത്താണ് അപകടം. അമിത വേഗതയിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ട മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. ആലച്ചേരി സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇരുവരും കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മാനന്തേരിയിൽ കോവിഡ് ആൻറിജൻ ടെസ്​റ്റ്​ നടക്കുന്ന കേന്ദ്രത്തിന് മുന്നിലായാണ് അപകടം. സമീപത്തുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെട്ടു. അപകടത്തിനിടയായ മൂന്ന് കാറുകളും ഭാഗികമായി തകർന്നിട്ടുണ്ട്. കണ്ണവം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.