കോവിഡ് വ്യാപനം: മാഹിയിൽ കൂടുതൽ സൗകര്യമൊരുക്കും

മാഹി: മാഹിയുടെ അയൽ പ്രദേശങ്ങളിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇൻഡോർ സ്​റ്റേഡിയം ഉൾപ്പെടെ സൗകര്യപ്രദമായ ഇടങ്ങളിൽ മുൻകരുതൽ എന്ന നിലയിൽ ഒരേസമയം ചികിത്സിക്കാൻ 1,000ത്തോളം ബെഡുകൾ സജ്ജീകരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്​ മാഹിയിലെത്തിയ പുതുച്ചേരി ആരോഗ്യ വകുപ്പ് സെക്രട്ടറിയും ജില്ല കലക്​ടറുമായ ഡോ. ടി. അരുൺ പറഞ്ഞു. പുതുച്ചേരിയിൽ ദിനംപ്രതി 5,000ത്തോളം പരിശോധന നടത്തുന്നുണ്ട്. മാഹിയിൽ 200 മുതൽ 300 വരെയുള്ളവർക്ക് മൂന്നു കേന്ദ്രങ്ങളിൽനിന്നായി കോവിഡ് പരിശോധന നടത്തുന്നുണ്ട്. മാഹി ഫിഷർമാൻ കമ്യൂണിറ്റി ഹാൾ, പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പന്തക്കൽ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ സൗജന്യമായി പൊതുജനങ്ങൾക്ക് പരിശോധന നടത്താനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഓക്സിജൻ ബെഡ് ഉൾപ്പെടെ 270ഓളം പേരെ കിടത്തി ചികിത്സിക്കാനാവശ്യമായ സൗകര്യം മാഹി ഗവ. ജനറൽ ആശുപത്രി, രാജീവ്ഗാന്ധി അയുർവേദ മെഡിക്കൽ കോളജ്, ചാലക്കര ഡൻെറൽ കോളജ് എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മാഹിയിൽ സ്ഥിരതാമസക്കാരായ മൂന്നുപേരുടെ കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കും. മാഹി റെയിൽവേ സ്​റ്റേഷനിൽനിന്ന് പന്തക്കലിലേക്കും തിരിച്ചും സർവിസ് നടത്തുന്ന പി.ആർ.ടി.സിയുടെയും സഹകരണ സൊസൈറ്റിയുടെയും ബസുകൾ ഓടാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.