ഭിന്നശേഷി അവാര്‍ഡിന് അപേക്ഷിക്കാം

കണ്ണൂർ: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡ് 2020ലേക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ഭിന്നശേഷി ജീവനക്കാര്‍, തൊഴില്‍ ചെയ്യുന്നവര്‍, കായികതാരങ്ങള്‍, സൃഷ്​ടിപരമായി കഴിവ് തെളിയിച്ച വ്യക്തികള്‍/ കുട്ടികള്‍, ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്‍കുന്ന തൊഴില്‍ ദായകര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി നൂതന സാങ്കേതിക വിദ്യ കണ്ടുപിടിച്ചവര്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനം നടത്തുന്ന ജില്ല, മികച്ച ബ്രെയിലി പ്രസ് എന്നീ വിഭാഗങ്ങളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അപേക്ഷകള്‍ സെപ്​റ്റംബര്‍ 21ന് വൈകീട്ട് അഞ്ചിനകം കണ്ണൂര്‍ ജില്ല സാമൂഹിക നീതി ഓഫിസില്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം രണ്ട് പാസ്​പോര്‍ട്ട്് സൈസ് ഫോട്ടോ, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡാറ്റ എന്നിവയും ഹാജരാക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ജില്ല സാമൂഹിക നീതി ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04972 712255. വൈബ്‌സൈറ്റ് www.sjd.kerala.gov.in. .....................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.