ദേശീയ പ്രക്ഷോഭം; ജില്ലയിൽ ഒരുക്കം പൂർത്തിയായി

കണ്ണൂർ: തൊഴിൽ നിയമങ്ങൾ കോർപറേറ്റുകൾക്കുവേണ്ടി ഇല്ലാതാക്കുന്ന നടപടികൾക്കെതിരെയും റെയിൽവേ, പ്രതിരോധം, കൽക്കരി, വ്യോമയാനം തുടങ്ങിയ തന്ത്ര പ്രധാന മേഖലകൾ സ്വകാര്യവത്​കരിക്കുന്നതിനെതിരെയും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്ന നടപടികൾക്കെതിരെയും ട്രേഡ് യൂനിയൻ സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ച ദേശീയ പ്രക്ഷോഭം ജില്ലയിൽ വൻ വിജയമാക്കാൻ ട്രേഡ് യൂനിയൻ ജില്ല സംയുക്ത സമിതി തീരുമാനിച്ചു. യോഗത്തിൽ വി.വി. ശശീന്ദ്രൻ (െഎ.എൻ.ടി.യു.സി) അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ സമര പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്​ത്​ എം. ഗംഗാധരൻ (എ.​െഎ.ടി.യു.സി), എം.എ. കരീം (എസ്​.ടി.യു), എം. ഉണ്ണികൃഷ്ണൻ (​െഎ.എൻ.എൽ.സി), സി.വി. നരേന്ദ്രൻ (എൻ.എൽ.സി), അബ്​ദുൽ വഹാബ് കണ്ണാടിപ്പറമ്പ് (എൻ.എൽ.യു), കെ. അശോകൻ (സി.​െഎ.ടി.യു), എം.കെ. ജയരാജൻ (എ.​െഎ.യു.ഡി.യു.സി) തുടങ്ങിയവർ സംസാരിച്ചു. ജില്ല കൺവീനർ കെ. മനോഹരൻ സ്വാഗതം പറഞ്ഞു. കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലും പൊതു ഇടങ്ങളിലുമായി ഒരു പഞ്ചായത്തിൽ 10 കേന്ദ്രങ്ങളിൽ വീതം തൊഴിലാളികളെ പങ്കെടുപ്പിച്ച്​ 23ന് രാവിലെ 11 മുതലാണ് സമരം. 20ന്​ മുമ്പ്​ ഏരിയ തലത്തിൽ ട്രേഡ് യൂനിയൻ സംഘടനകളുടെ സംയുക്ത യോഗം വിളിക്കാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.