സി.പി.എം പ്രതിഷേധ യോഗം

പയ്യന്നൂർ: സി.പി.എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസ് ബോംബെറിഞ്ഞ് തകർത്തതിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫിസിനു മുന്നിൽ യോഗം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.വി. വാസു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് എം.എൽ.എ, ജില്ല കമ്മിറ്റി അംഗങ്ങളായ ടി.ഐ. മധുസൂദനൻ, ഒ.വി. നാരായണൻ, പി.പി. ദാമോദരൻ, എം. വിജിൻ, മാടായി ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എം. വേണുഗോപാലൻ, സി.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വിജയൻ അടുക്കാടൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.