കോവിഡ്​ ബോധവത്​കരണം തുടങ്ങി

കണ്ണൂര്‍: ജില്ല മര്‍ച്ചൻറ്സ് ചേംബർ ആസ്​റ്റര്‍ മിംസ് ആശുപത്രിയുമായി സഹകരിച്ച്​ വ്യാപാരികള്‍ക്ക്​ സംഘടിപ്പിക്കുന്ന കോവിഡ്​ ബോധവത്​കരണ പരിപാടി കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സി. സീനത്ത് ഉദ്ഘാടനം ചെയ്​തു. കോവിഡ് ബോധവത്​കരണ പോസ്​റ്ററുകള്‍ ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന പരിപാടിയും വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും മാസ്‌ക് നല്‍കുന്ന പദ്ധതിയുമാണ് മേയര്‍ ഉദ​്​ഘാടനം ചെയ്​തത്​. ലാഭം ടെക്‌സ് ഉടമ ഷാനവാസിന് നല്‍കിയാണ് മേയര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ആസ്​റ്റര്‍ മിംസ് ബിസിനസ് ഡെവലപ്‌മൻെറ് മാനേജര്‍ ജ്യോതി പ്രസാദ്, കെ.ഡി.എം.സി ട്രഷറര്‍ പാര്‍ത്ഥ് രമേഷ്, ജനറല്‍ സെക്രട്ടറി സാജിദ് എന്നിവര്‍ സംബന്ധിച്ചു. ജില്ല മര്‍ച്ചൻറ്സ് ചേംബര്‍ ജില്ലയിലെ വ്യാപാരികള്‍ക്കും കുടുംബങ്ങള്‍ക്കും നടപ്പാക്കുന്ന ഹെല്‍ത്ത് കാര്‍ഡുമായി സഹകരിക്കാനും മിംസ് ആശുപത്രി മുന്നോട്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഉടമ്പടി പത്രം ജ്യോതി പ്രസാദ് ജില്ല മര്‍ച്ചൻറ്സ് ചേംബര്‍ ജനറല്‍ സെക്രട്ടറി കെ. ഷാജിദിന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.