പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും

ഇരിട്ടി: വിദ്യാർഥി സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, സ്വർണക്കള്ളക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ബി.വി.പി ഇരിട്ടി നഗർ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും നടത്തി. സംസ്ഥാന സമിതി അംഗം ദർശൻ അമ്മൂപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗർ സെക്രട്ടറി സി.പി. ശ്രീനാഥ്‌, ജിബിൻ വട്ടിയറ തുടങ്ങിയവർ സംസാരിച്ചു. യശ്വന്ത് വയത്തൂർ, അശ്വിൻ എടക്കാനം, വൈഷ്ണവ് ഇരിട്ടി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.