പരിയാരം ഹൃദയാലയക്ക് ഒരു കാത്ത് ലാബ് കൂടി

പയ്യന്നൂർ: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജി‍ൻെറ അനുബന്ധ സ്ഥാപനമായ ഹൃദയാലയക്ക് പുതുതായി ഒരു കാത്ത് ലാബ് കൂടി. കാത്ത് ലാബ് ആരംഭിക്കുന്നതിന് 17.93 കോടി രൂപ സർക്കാർ അനുവദിച്ചു. ഇതോടെ സ്ഥാപനത്തിലെ കാത്ത് ലാബുകളുടെ എണ്ണം മൂന്നായി. കോളജ് വികസനത്തി‍ൻെറ ഭാഗമായി ഹൃദ്രോഗ വിഭാഗം കൂടുതൽ മെച്ചപ്പെടുത്തുമെന്ന സർക്കാർ വാഗ്​ദാനത്തി‍ൻെറ ആദ്യഘട്ടമാണ് യാഥാർഥ്യമാവുന്നത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ഹൃദയ ശസ്​ത്രക്രിയ നടത്തുന്ന സ്ഥാപനമാണ് ഹൃദയാലയ. 2017 ഫെബ്രുവരി വരെ സ്ഥാപനത്തിൽ 2,24,000 ഹൃദ്രോഗികൾക്ക് ചികിത്സ നൽകി. ഈ കാലയളവിൽ തന്നെ 72,000 കാത്ത് ലാബ് ഇൻറർവെൻഷനൽ ചികിത്സയും 8400 ബൈപാസ് ചികിത്സയും നടത്തുകയുണ്ടായി. തുടർച്ചയായ ഏഴ് വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ ഹൃദയ കാത്ത് ലാബ് -തിയറ്റർ ശസ്​ത്രക്രിയ നടത്തിയ സ്ഥാപനം കൂടിയാണ് പരിയാരം ഹൃദയാലയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.