അഴിയൂരിൽ രോഗവ്യാപനം തടയാൻ കോവിഡ് ബ്രിഗേഡ്

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച ഒന്നാം വാർഡിലെ 32 കാരനും വാർഡ് 11 ൽ 35 കാരനും കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നടന്ന ആൻറിജൻ ടെസ്​റ്റിലാണ് ഒന്നാം വാർഡുകാരന് രോഗം സ്ഥിരീകരിച്ചത്, മടപ്പള്ളിയിൽ വെച്ച് ലക്ഷണം കണ്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് രണ്ടാമത്തെ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വയനാട്ടിലെ ജീവനക്കാരനാണ്. കോവിഡ് വ്യാപനം തടയുന്നതിന് ഓരോ വാർഡിൽനിന്നും ഓരോ അംഗത്തെ ഉൾപ്പെടുത്തി കോവിഡ്-19 ബ്രിഗേഡ് അഴിയൂരിൽ രൂപവത്​കരിക്കും. ഇതിനായുള്ള പരിശീലനം അടുത്ത ദിവസം നൽകും. രാഷ്​ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ശനിയാഴ്ച നടത്താൻ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച ഹാർബറിൽ 200 പേർക്ക് കോവിഡ് പരിശോധന നടത്തും. കോവിഡ് തുടർപ്രവർത്തനങ്ങൾ ഭരണ സമിതി അവലോകനം ചെയ്തു. കോവിഡ് ചുമതലയുള്ള അധ്യാപകർ യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.