സി.പി.എം പ്രതിഷേധ സംഗമം

ഇരിട്ടി: ഡല്‍ഹി കലാപത്തി​ൻെറ ഗൂഢാലോചനക്കേസില്‍ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളെ പ്രതിചേര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാറി​ൻെറയും ഡല്‍ഹി പൊലീസി​ൻെറയും നീക്കത്തിനെതിരെ 18 ഓളം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇരിട്ടിയില്‍ ഏരിയ സെക്രട്ടറി ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെ. നന്ദനന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരന്‍ ആറളത്തും സി.വി. ശശീന്ദ്രന്‍ കരിക്കോട്ടക്കരിയിലും ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വൈ.വൈ. മത്തായി സംസാരിച്ചു. ചാവശ്ശേരിയില്‍ ഏരിയ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈന്‍, പുന്നാട് മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. അശോകന്‍, പായം വെസ്​റ്റില്‍ പി. പ്രകാശന്‍, പായത്ത് എം. വിനോദ് കുമാര്‍, കീഴ്പ്പള്ളിയില്‍ ബേബി ജോണ്‍, ഫാമില്‍ എന്‍.ടി. റോസമ്മ, അയ്യങ്കുന്നില്‍ കെ.ജെ. സജീവന്‍, പേരട്ടയില്‍ ഇ.എസ്. സത്യന്‍, ഉളിക്കലില്‍ കെ. ജനാര്‍ദനന്‍ മാസ്​റ്റര്‍, നുച്യാട്ട്​ കെ.ജി. ദിലീപ് തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.