പുഷ്പാർച്ചനയും അനുസ്മരണ യോഗവും

തലശ്ശേരി: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ തലശ്ശേരി ജവഹർഘട്ടിൽ െസപ്റ്റംബർ 15ൻെറ പോരാട്ട സ്മരണകൾ പുതുക്കി. കരീം ഘട്ട് സമരത്തിനിടയിൽ പൊലീസി‍ൻെറ വെടിയേറ്റ് വീരമൃത്യു വരിച്ച പോരാളികളായ അബുവി‍ൻെറയും ചാത്തുക്കുട്ടിയുടെയും പേരിൽ ചിറക്കുനിയിൽ സ്ഥാപിച്ച സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയും അനുസ്മരണ യോഗം സംഘടിപ്പിച്ചുമാണ് പാലയാട് െസപ്റ്റംബർ 15‍ൻെറ ഓർമ പുതുക്കിയത്. മുതിർന്ന കമ്യൂണിസ്​റ്റ്​ നേതാവ് പണിക്കൻ രാജൻ പതാക ഉയർത്തി. സി. ഗിരീശ​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല കൗൺസിൽ അംഗം സി.പി. ഷൈജൻ, സി.പി.എം പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരൻ, സി.പി.എം ധർമടം നോർത്ത് ലോക്കൽ സെക്രട്ടറി എൻ.കെ. രവി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.