ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു

മാഹി: ആത്മാർഥതയോടെ ജോലി നിർവഹിക്കുന്ന ആരോഗ്യ മേഖലയിലെ ജീവനക്കാരോട് സമൂഹം കടപ്പെട്ടിരിക്കുമെന്ന് മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകരെ മാഹി സർവിസ് സഹകരണ ബാങ്കി​ൻെറ ആഭിമുഖ്യത്തിൽ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാങ്ക് പ്രസിഡൻറ് കൂടിയായ അദ്ദേഹം. ബാങ്കി​ൻെറ പൊതുവിനിയോഗ ഫണ്ടിൽ നിന്ന്​ അനുവദിച്ച പാരിതോഷികം ചെറിയ വേതനത്തിൽ ജോലി ചെയ്യുന്ന ആശ വർക്കർമാർക്ക് 5,000 രൂപ വീതവും ഹെൽത്ത് മിഷൻ ജീവനക്കാർക്ക് 4,000 രൂപ വീതവും കൈമാറി. അനുമോദന പരിപാടിയിൽ മാഹി ആരോഗ്യ വകുപ്പ് ​െഡപ്യൂട്ടി ഡയറക്ടർ ഡോ. എസ്. പ്രേംകുമാർ, ബാങ്ക് വൈസ് പ്രസിഡൻറ്​ എം.എ. കൃഷ്ണൻ, ഡയറക്ടർമാരായ ഐ. അരവിന്ദൻ, ചന്ദ്രൻ, ജലജ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.