കുടുംബശ്രീ കൂട്ടായ്മയില്‍ വിളയിച്ചത് നൂറുമേനി

കീഴല്ലൂര്‍: ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് സുഭിക്ഷ കേരളത്തി​ൻെറ ഭാഗമായി . പാലയോട്​ കുറ്റിക്കരയിലെ ഒരേക്കറോളം സ്ഥലത്ത് കരനെല്‍കൃഷി നടത്തിയാണ് കുടുംബശ്രീ കൂട്ടായ്മ നേട്ടം കൊയ്തത്. ശ്രേയസ് നെല്‍വിത്താണ് വിതച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കരനെല്‍കൃഷി നടത്തിയത്. ബുധനാഴ്ച രാവിലെ പാലയോട് വാര്‍ഡ് അംഗം കെ. രാഗേഷ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തി​ൻെറയും കൃഷി വകുപ്പി​ൻെറയും സഹായവും ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.