പൗരത്വ സമരം തെരുവുകളില്‍ പുനരാരംഭിക്കണം –ഷംസീര്‍ ഇബ്രാഹിം

കണ്ണൂര്‍: ലോക്ഡൗൺ മറവില്‍ സംഘ്​പരിവാര്‍ ഭരണകൂടം പൗരത്വ സമരക്കാരെ ജയിലിലടക്കുമ്പോള്‍ മൗനികളാകാനാവി​െല്ലന്ന് ഫ്രറ്റേണിറ്റി മൂവ്‌മൻെറ് സംസ്ഥാന പ്രസിഡൻറ് ഷംസീര്‍ ഇബ്രാഹിം. ഡല്‍ഹി വംശഹത്യയുടെ പേരില്‍ ഇരകളായ ജനതയെ ജയിലിലടച്ചും പീഡിപ്പിച്ചും സംഘ്​പരിവാര്‍ ഭരണകൂടം മുന്നോട്ടുപോകുമ്പോള്‍ അത് കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ സാധ്യമല്ലെന്നും പൗരത്വ സമരം തെരുവുകളില്‍ പുനരാരംഭിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മൻെറ് ആൻഡ്​ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം ആവശ്യപ്പെട്ടു. എൻ.ആർ.സി, സി.എ.എ വിരുദ്ധ സമരനായിക റാനിയ സുലൈഖ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മൻെറ് ജില്ല ജനറല്‍ സെക്രട്ടറി ഷബീര്‍ എടക്കാട് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല വൈസ് പ്രസിഡൻറ്​ പള്ളിപ്രം പ്രസന്നന്‍, ജില്ല സെക്രട്ടറി സി. ഇംതിയാസ് എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗങ്ങളായ ഷാഹിന ലത്തീഫ്, ലില്ലി ജെയിംസ്, സി.പി. റഹ്​ന ടീച്ചര്‍, കെ.കെ. ശുഹൈബ് മുഹമ്മദ്, ഫ്രറ്റേണിറ്റി കണ്ണൂര്‍ ജില്ല സെക്രട്ടറിമാരായ അര്‍ഷാദ് ഉളിയില്‍, കെ.പി. മശ്ഹൂദ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.