മലബാർ കാൻസർ സെൻറർ രാജ്യാന്തര നിലവാരത്തിലുയർത്തും -മുഖ്യമന്ത്രി

മലബാർ കാൻസർ സൻെറർ രാജ്യാന്തര നിലവാരത്തിലുയർത്തും -മുഖ്യമന്ത്രി തലശ്ശേരി: കോടിയേരി മലബാർ കാൻസർ സൻെററിനെ ലോകോത്തര ചികിത്സ കേന്ദ്രമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായുള്ള വികസനപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ ആരോഗ്യപരമായ അന്തരീക്ഷം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ കാന്‍സര്‍ സൻെററില്‍ നിര്‍മാണം പൂര്‍ത്തിയായ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍മാണപ്രവൃത്തി തുടങ്ങാനിരിക്കുന്ന പദ്ധതികളുടെ ശിലാസ്ഥാപനവും ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ഓങ്കോളജി ബ്ലോക്ക്, ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി എക്‌സ്​റ്റന്‍ഷന്‍ ബ്ലോക്ക്, ക്ലിനിക്കല്‍ ലാബ് സര്‍വിസസ് ആന്‍ഡ് ട്രാന്‍സലേഷനല്‍ റിസര്‍ച്ച് ബ്ലോക്ക്, ഇൻറര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗം, കാൻറീന്‍ വിപുലീകരണം, 64 സ്ലൈസ് ഫ്ലൂറോ സി.ടി. സ്‌കാന്‍, സ്‌പെക്ട് സി.ടി സ്‌കാനര്‍ എന്നിവയാണ് നിര്‍മാണം പൂര്‍ത്തിയായ പദ്ധതികള്‍. റേഡിയോ തെറാപ്പി ബ്ലോക്കി‍ൻെറ വിപുലീകരണം, ഒ.പി ബ്ലോക്ക് നവീകരണം, സ്​റ്റുഡൻറ്​സ്​ ഹോസ്​റ്റല്‍ എന്നിവയാണ് നിർമാണം തുടങ്ങുന്ന പദ്ധതികൾ. ഹോസ്​റ്റലിനായി 32 കോടി രൂപയും റേഡിയോതെറാപ്പി ബ്ലോക്കി‍ൻെറ വിപുലീകരണം, ഒ.പി ബ്ലോക്കിനുമായി 81.69 കോടി രൂപയാണ് കിഫ്ബി വഴി ലഭിച്ചത്. 55 കോടി രൂപയാണ് വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ചെലവായത്. 103 കോടി രൂപയാണ് പുതിയ നിര്‍മാണപ്രവൃത്തിക്കായി കിഫ്ബി വഴി അനുമതി ലഭിച്ചത്. എ.എൻ. ഷംസീർ എം.എൽ.എ, നഗരസഭ ചെയർമാൻ സി.കെ. രമേശൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വാർഡ് കൗൺസിലർ കെ.ഇ. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഡോ. സംഗീത കെ. നായനാർ റിപ്പോർട്ട് അവതരിപ്പിച്ചു. മലബാർ കാൻസർ സൻെററി‍ൻെറ വികസനത്തിന് സഹകരിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളായ അബ്​ദുറഹിമാൻ മാസ്​റ്റർ, വി.പി. അഹമ്മദ് റിയാസ്, അച്ചൂട്ടി മാസ്​റ്റർ, ഫാ. കുര്യാക്കോസ്, മുഹമ്മദ് അജ്മൽ, അൻവർ സാദത്ത്, ദാന, നീതു രവീന്ദ്രൻ, ആർകിടെക്റ്റ് റസൽ, പള്ളിയേരി രമേശ് എന്നിവരെ എ.എൻ. ഷംസീർ എം.എൽ.എ ഉപഹാരങ്ങൾ നൽകി ആദരിച്ചു. എം.സി.സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ എ.കെ. രാജേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.