മലയോരത്ത്​ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു

കേളകം പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിൽ ഒരാഴ്ചക്കിടെ 20ഒാളം പേർക്ക് കോവിഡ് കേളകം: മലയോര ഗ്രാമങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്​. രോഗികളെ കണ്ടെത്തി വിദഗ്​ധ ചികിത്സ നൽകാൻ ആൻറിജൻ ടെസ്​റ്റ്​ ഉൾപ്പെടെ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തി​ൻെറ പരിധിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 20ഒാളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടിയൂർ, കണിച്ചാർ, കോളയാട്, പേരാവൂർ പഞ്ചായത്തുകളിലും ആറളം ഫാമിലും കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കേളകം, കണിച്ചാർ, പേരാവൂർ, ചുങ്കക്കുന്ന് തുടങ്ങിയ പ്രധാന ടൗണുകൾ എല്ലാം അടച്ച് നിയന്ത്രണം കടുപ്പിക്കുമ്പോഴും രോഗബാധിതർ ഓരോ ദിവസവും കൂടിവരുന്നതാണ് ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. മേഖലയിൽ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്‌മൻെറ്​ സൻെററുകൾ സജ്ജമാണെങ്കിലും പലയിടത്തും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. കേളകം ടൗണിലെ വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയായി കേളകം ടൗണിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.