കണിച്ചാറിൽ വ്യാപാരസ്ഥാപനങ്ങൾ ഇന്നു തുറക്കും

കണിച്ചാർ: സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 13 ദിവസമായി അടച്ചിട്ട കണിച്ചാർ ടൗൺ തിങ്കളാഴ്ച തുറക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ സെലിൻ മാണി അറിയിച്ചു. കടകൾക്ക്​ രാവിലെ എട്ടു​ മുതൽ ആറുവരെയാണ് പ്രവർത്തിക്കാൻ അനുമതി. സമീപ പഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് മാത്രമേ വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാവൂ എന്നും അല്ലാത്തപക്ഷം മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.