പുഷ്പാര്‍ച്ചനയും അനുസ്മരണവും

മട്ടന്നൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ മട്ടന്നൂര്‍ മണ്ഡലം പ്രസിഡൻറുമായ പി. കുഞ്ഞിരാമന്‍ ഡ്രൈവറുടെ 21ാം ചരമ വാര്‍ഷിക ദിനത്തി​ൻെറ ഭാഗമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായാന്തോടില്‍ നടത്തി. എ.കെ. രാജേഷ്, കെ.വി. ജയചന്ദ്രന്‍, സുരേഷ് മാവില, എം.സി. കുഞ്ഞമ്മദ് മാസ്​റ്റര്‍, ഒ.കെ. പ്രസാദ്, കെ.വി. പ്രശാന്ത്, ടി. ദിനേശന്‍, ടി.വി. മണി, സി. ശ്രീനിവാസന്‍, പി. ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മധുസൂദനന്‍ തങ്ങൾ ജന്മദിനം ആഘോഷിച്ചു മട്ടന്നൂര്‍: മധുസൂദനന്‍ തങ്ങള്‍ സ്മാരക ട്രസ്​റ്റി​ൻെറ നേതൃത്വത്തില്‍ മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങളുടെ 120ാം ജന്മദിനാഘോഷം നടത്തി. തങ്ങളുടെ പൗത്രന്‍ കാളിദാസ​ൻെറ ഭവനത്തില്‍ ഛായാചിത്രത്തില്‍ ട്രസ്​റ്റ്​ ഭാരവാഹികളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. ചെയര്‍മാന്‍ കെ.ടി. ചന്ദ്രന്‍ മാസ്​റ്റര്‍ ഓണ്‍ലൈന്‍വഴി അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്​റ്റ്​ രക്ഷാധികാരിയായിരുന്ന എ.കെ. കുഞ്ഞിരാമന്‍ മാസ്​റ്റര്‍ അനുസ്മരണം ട്രസ്​റ്റ്​ വൈസ് ചെയര്‍മാന്‍ എം.സി. കുഞ്ഞമ്മദ് മാസ്​റ്റര്‍ നടത്തി. എ. ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. പി. കാളിദാസന്‍, കെ.പി. അനില്‍കുമാര്‍, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. എം. ശ്രീകുമാര്‍ സ്വാഗതവും കെ.വി. മധു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.