വീൽചെയറും എയർ ബെഡും നൽകി

അഴീക്കോട്: ചെമ്മരശ്ശേരിപ്പാറ യുവധാര സ്പോർട്സ് ക്ലബ് വായനശാല ആൻഡ്​ ഗ്രന്ഥാലയത്തിന് വീൽചെയറും എയർ ബെഡും വിതരണം ചെയ്തു. കുടവൻ ദാസ​ൻെറ സ്മരണാർഥം മകൻ പ്രദീപൻ, ഹമീദ് ഹാജി എന്നിവർ ചേർന്നാണ് എയർബെഡുകൾ, വീൽചെയർ, വാക്കിങ് സ്​റ്റിക്ക് എന്നിവ നൽകിയത്. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പി. അനീഷ് അധ്യക്ഷത വഹിച്ചു. മണ്ടൂക്ക് മോഹനൻ, പി. അനിൽകുമാർ, പി.എ. കുഞ്ഞംസു, കെ.കെ. മിനി എന്നിവർ സംസാരിച്ചു. കെ. റിനിൽ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.