തണല്‍ ഡയാലിസിസ് സെൻറര്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍

തണല്‍ ഡയാലിസിസ് സൻെറര്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറി​ൻെറ സ്​റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്​.പി)യുടെ ഭാഗമായി കൂടാളി പഞ്ചായത്തിലെ കാഞ്ഞിരോട് പുറവൂരിലുള്ള തണല്‍ ഡയാലിസിസ് സൻെറര്‍ എം. പാനല്‍ ചെയ്തു. ഡയാലിസിസ് രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കാര്‍ഡ് ഉണ്ടെങ്കില്‍ സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം കാഞ്ഞിരോട് പുറവൂരിലെ 'തണല്‍' ഡയാലിസിസ് കേന്ദ്രത്തില്‍ ലഭ്യമാണ്. രാവിലെ 10 മുതല്‍ വൈകീട്ട്​ അഞ്ചുവരെയാണ് പ്രവൃത്തി സമയം. കോവിഡ് കാലഘട്ടത്തില്‍ രോഗികള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ മെച്ചപ്പെട്ട സേവനം നല്‍കുന്നതി‍ൻെറ ഭാഗമായി തണല്‍ അഡീഷനല്‍ ഷിഫ്റ്റ് ആരംഭിക്കും. തണല്‍ ബുക്കിങ്​ നമ്പറുകൾ: 8606950001, 9400802311. ...................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.