വിദേശമദ്യവുമായി വയോധികൻ അറസ്​റ്റിൽ

ആലക്കോട്: അമിത വിലക്ക്​ വിൽക്കാനായി കടത്തുകയായിരുന്ന 15 കുപ്പി വിദേശമദ്യം സഹിതം വയോധികൻ അറസ്​റ്റിൽ. ജോസ് ഗിരിയിലെ തച്ചുകുന്നേൽ ജോസഫാണ്​ (63) അറസ്​റ്റിലായത്. ആലക്കോട് എക്സൈസ് പ്രിവൻറിവ് ഓഫിസർ കെ. അഹമ്മദും സംഘവും ഉദയഗിരി അരിവിളഞ്ഞപൊയിൽ ഭാഗങ്ങളിൽ നടത്തിയ റെയ്​ഡിലാണ് ജോസഫ് അറസ്​റ്റിലായത്. സിവിൽ എക്​സൈസ്​ ഓഫിസർമാരായ ടി.വി. മധു, സി.കെ. ഷിബു, പി. ഷിനു, റെനിൽ കൃഷ്​ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.