യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു

കണ്ണൂർ: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി കണ്ണൂരിൽ മാർച്ച് നടത്തി ദേശീയ പാത ഉപരോധിച്ചു. ഡി.സി.സി ഓഫിസിൽനിന്ന് ആരംഭിച്ച മാർച്ച് കലക്​ടറേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ജില്ല പ്രസിഡൻറ്​ സുദീപ് ജെയിംസ്, സംസ്ഥാന ഭാരവാഹികളായ കെ. കമൽജിത്ത്, വിനേഷ്, ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, ജില്ല ഭാരവാഹികളായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, കെ.എസ്.യു ജില്ല പ്രസിഡൻറ്​ പി. മുഹമ്മദ്‌ ഷമ്മാസ്, സംസ്ഥാന സെക്രട്ടറി വി.കെ. അതുൽ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.