മലബാര്‍ കാന്‍സര്‍ സെൻററിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം

മലബാര്‍ കാന്‍സര്‍ സൻെററിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം തലശ്ശേരി: മലബാര്‍ കാന്‍സര്‍ സൻെററില്‍ നിര്‍മാണം പൂര്‍ത്തിയായ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍മാണ പ്രവൃത്തി തുടങ്ങാനിരിക്കുന്ന പദ്ധതികളുടെ ശിലാസ്ഥാപനവും 14ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിക്കും. മന്ത്രി കെ.കെ. ശൈലജ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പീഡിയാട്രിക് ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജി ബ്ലോക്ക്, ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി എക്‌സ്​റ്റൻഷൻ ബ്ലോക്ക്, ക്ലിനിക്കല്‍ ലാബ് സര്‍വിസസ് ആന്‍ഡ് ട്രാന്‍സലേഷനല്‍ റിസര്‍ച്ച് ബ്ലോക്ക്, ഇൻറര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗം, കാൻറീന്‍ വിപുലീകരണം, 64 സ്ലൈസ് ഫ്‌ളൂറോ സി.ടി സ്‌കാന്‍, സ്‌പെക്റ്റ് സി.ടി സ്‌കാനര്‍ എന്നിവയാണ് നിര്‍മാണം പൂര്‍ത്തിയായ പദ്ധതികള്‍. റേഡിയോ തെറപ്പി ബ്ലോക്കിൻെറ വിപുലീകരണം, ഒ.പി ബ്ലോക്ക് നവീകരണം, സ്​റ്റുഡൻറ്സ് ഹോസ്​റ്റല്‍ എന്നിവയാണ്​ നിര്‍മാണം തുടങ്ങുന്ന പ്രവൃത്തികൾ. സ്​റ്റുഡൻറ്സ് ഹോസ്​റ്റലിനായി 32 കോടി രൂപയും റേഡിയോതെറപ്പി ബ്ലോക്കി‍ൻെറ വിപുലീകരണം, ഒ.പി ബ്ലോക്കിനുമായി 81.69 കോടി രൂപയുമാണ് കിഫ്ബി വഴി ലഭിച്ചത്. 55 കോടി രൂപയാണ് വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ചെലവായത്. 103 കോടി രൂപയാണ് പുതിയ നിര്‍മാണ പ്രവൃത്തിക്കായി കിഫ്ബി വഴി അനുമതി ലഭിച്ചത്. പരിപാടികൾ വിശദീകരിച്ച വാര്‍ത്തസമ്മേളനത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശന്‍, എം.സി.സി ഡയറക്ടര്‍ ഡോ. സതീശ് ബാലസുബ്രഹ്മണ്യം, ഡോ. കെ. സംഗീത, ഡോ. ചന്ദ്രന്‍ കെ. നായര്‍, എ.കെ. രാജേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.