ഇത്​ കരനെൽ കൃഷി വിജയഗാഥ

കേളകം: ആറളം കാർഷിക കർമസേനയുടെ കരനെൽ കൃഷി വിളവെടുപ്പ് സണ്ണി ജോസഫ് എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. പുതിയങ്ങാടിയിൽ കൃഷി ചെയ്ത നാല് ഏക്കർ സ്ഥലത്തെ നെൽകൃഷി വിളവെടുപ്പാണ് കൊയ്ത്തുയന്ത്രം ഉപയോഗിച്ച് നടത്തുന്നത്​. 30 ഏക്കർ സ്ഥലത്താണ് കാർഷിക കർമസേന കരനെൽ കൃഷി ചെയ്യുന്നത്. വൈശാഖ് ഇനം നെൽവിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. നെൽകൃഷിയോടൊപ്പം ചെണ്ടുമല്ലി, പച്ചക്കറി കൃഷി എന്നിവയും നടത്തിയിരുന്നു. ശാസ്ത്രീയ കൃഷി മാർഗങ്ങൾ അവലംബിച്ചാണ് കൃഷി. തിരുവനന്തപുരം സ്വദേശിയായ രതി കൈലാസാണ് സ്ഥലം വിട്ടുനൽകിയത്. കരനെൽ കൃഷി കൊയ്ത്ത് കഴിഞ്ഞ സ്ഥലങ്ങളിൽ എള്ളുകൃഷി ചെയ്യുന്നതിനും തരിശ്ശായി കിടക്കുന്ന പാടങ്ങളിൽ രണ്ടാം വിള നെൽകൃഷി ചെയ്യുന്നതിനും കർമസേന തീരുമാനിച്ചിട്ടുണ്ട്. ഈവർഷം ആറളം പഞ്ചായത്തിൽ 300 ഏക്കർ സ്ഥലത്ത് കരനെൽകൃഷി ചെയ്തതിൽ ഭൂരിഭാഗം സ്ഥലത്തും നിലമൊരുക്കിയത് കാർഷിക കർമസേനയുടെ നേതൃത്വത്തിലായിരുന്നു. കൃഷി അസി. സി.കെ. സുമേഷ് കോഒാഡിനേറ്ററായും ടോമി കുടകശ്ശേരി കൺവീനറായും പ്രവർത്തിക്കുന്ന കർമസേന മികച്ച പ്രവർത്തനങ്ങളാണ് കാർഷിക മേഖലയിൽ നടത്തുന്നത്. ആറളം പഞ്ചായത്ത് പ്രസിഡൻറ്​ ഷിജി നടുപറമ്പിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ കെ. വേലായുധൻ, ആത്മ പ്രോജക്ട് ഡയറക്ടർ രമേഷ് ബാബു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി. ലത, സ്ഥിരം സമിതി അധ്യക്ഷന്മാരായ റൈഹാനത്ത് സുബി, ജോഷി പാലമറ്റം, വാർഡ് പ്രതിനിധികളായ ഷാൻറി പഴയതോട്ടത്തിൽ, അരവിന്ദൻ അക്കാനിശ്ശേരി, കൃഷി ഓഫിസർ എസ്.എസ്. സുബജിത്, സി.കെ. സുമേഷ്, ടോമി കുടകശ്ശേരി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.