സി.പി.എമ്മിന് മുന്നിൽ പൊലീസ് പതറുന്നു - സതീശൻ പാച്ചേനി

പയ്യന്നൂർ: സി.പി.എം ക്രിമിനൽ സംഘങ്ങൾക്ക് മുന്നിൽ പൊലീസ് പതറി നിൽക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കാണുന്നതെന്നും മികച്ച പൊലീസ് ഓഫിസറായ യതീഷ് ചന്ദ്ര പുലിയെപ്പോലെ വന്നിട്ട് എലിയെപ്പോലെ നിൽക്കുകയാണെന്നും ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സജിത്ത് ലാൽ സ്മാരക മന്ദിരം തകർത്ത പ്രതികളെ അറസ്​റ്റുചെയ്യാത്ത പൊലീസ് നടപടിക്കെതിരെ പയ്യന്നൂർ സി.ഐ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പാച്ചേനി. തലശ്ശേരിയിലും കണ്ണൂരിലും സമാധാന യോഗത്തിൽ പൊലീസ് പറഞ്ഞത് ഓഫിസുകൾ തകർത്താൽ ഉണ്ടാകുന്ന നഷ്​ടത്തി​ൻെറ പകുതി തുക കോടതിയിൽ കെട്ടി​െവച്ചാൽ മാത്രമേ ജാമ്യം കിട്ടുകയുള്ളൂവെന്നാണ്​. അങ്ങനെയുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുക്കുമെന്നാണ്. സി.പി.എമ്മി​ൻെറ അച്ചാരം പറ്റുന്ന ചില പൊലീസുകാർ ഇപ്പോഴും പയ്യന്നൂരിൽ ഉണ്ട്. രണ്ടുപേർ മാത്രമല്ല അക്രമി സംഘത്തിൽ ഉള്ളത്​. മുഴുവൻപേരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. കോവിഡ് മറയാക്കി സി.പി.എം നടത്തുന്ന അഴിമതിയും കൊളളയും ആക്രമണം നടത്തി മറച്ചുവെക്കാൻ കഴിയുമെന്ന ധാരണ വേണ്ടെന്നും പാച്ചേനി പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ സുദീപ് ജയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ. കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, വി.പി. അബ്​ദുൽ റഷീദ്, ജില്ല ഭാരവാഹികളായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കോയിലേരിയൻ, പി. ഇമ്രാൻ, കെ.എസ്.യു ജില്ല പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഷമ്മാസ്, സംസ്ഥാന സെക്രട്ടറി വി.കെ. അതുൽ, ഫർഹാൻ മുണ്ടേരി, അൻസിൽ വാഴപ്പള്ളിൽ, ഡി.സി.സി സെക്രട്ടറി ബ്രിജേഷ്കുമാർ, എം.കെ. വരുൺ, കെ.പി. ലിജേഷ് , ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡൻറ്​, ഡി.കെ. ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ സ്​റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. photo പി.വൈ.ആർ യൂത്ത് കോൺ------------------------------------------------ യൂത്ത് കോൺഗ്രസ് പയ്യന്നൂർ പൊലീസ് സ്​റ്റേഷൻ മാർച്ച് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.