അതിർത്തി ചെക്ക്പോസ്​റ്റുകളുടെ പ്രവർത്തനം നിർത്തി

ന്യൂമാഹി, നെടുംപൊയിൽ, പെരിങ്ങത്തൂർ, ചെറ്റക്കണ്ടി, തളിപ്പറമ്പ് തുടങ്ങിയ ചെക്ക്പോസ്​റ്റുകളുടെ പ്രവർത്തനമാണ് നിർത്തിയത്​ അഞ്ചരക്കണ്ടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തി​ൻെറ ഭാഗമായി ആറുമാസമായി പ്രവർത്തിച്ചുവരുന്ന അതിർത്തി ചെക്ക്പോസ്​റ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. ന്യൂമാഹി, നെടുംപൊയിൽ, പെരിങ്ങത്തൂർ, ചെറ്റക്കണ്ടി, തളിപ്പറമ്പ് തുടങ്ങിയ ചെക്ക്പോസ്​റ്റുകളുടെയും ഡ്രോപിങ്​ പോയൻറുകളുടെയും പ്രവർത്തനമാണ് അവസാനിപ്പിച്ചത്. ജില്ല, സംസ്ഥാന യാത്രക്കാർക്ക് പൊതു മാർഗനിർദേശമനുസരിച്ച് പാസുകൾ ഒഴിവാക്കിയതിനാലും സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം പുനരാരംഭിച്ചതിനാലുമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇവിടങ്ങളിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, റവന്യൂ വകുപ്പ് ജീവനക്കാർ തുടങ്ങിയവരെ തിരിച്ചുവിളിച്ചു. എന്നാൽ, കൂട്ടുപുഴ ചെക്ക്പോസ്​റ്റിലും ഡ്രോപിങ്​ പോയൻറിലും പ്രവർത്തനം നിലവിലുള്ളതുപോലെ തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.