കണിച്ചാർ പഞ്ചായത്ത്​ പുതിയ ഓഫിസ് കെട്ടിടം നാടിന്​ സമർപ്പിച്ചു

കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് ബസ്​സ്​റ്റാൻഡ്​ കെട്ടിടത്തിനു മുകളിൽ നിർമിച്ച പഞ്ചായത്ത് ഓഫിസ് കെട്ടിടം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ്​ സെലിൻ മാണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ സ്​റ്റാനി എടത്താഴെ, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സന്മാരായ ഷാൻറി സെബാസ്​റ്റ്യൻ, സിജി ടോമി, പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി തോമസ്, വിനോയ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. Photo: KEL_Panchayath Office കണിച്ചാർ പഞ്ചായത്തി​ൻെറ പുതിയ ഓഫിസ് കെട്ടിടം സണ്ണി ജോസഫ് എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.