പടിക്കച്ചാലിൽ എസ്.ഡി.പി.ഐ പ്രകടനത്തിനുനേരേ ബോംബേറ്: ഒരാൾക്ക് പരിക്ക്

സംഘർഷ സാധ്യത കണക്കിലെടുത്ത് പടിക്കച്ചാൽ, ഉളിയിൽ മേഖലകളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി ഇരിട്ടി: ഉളിയിൽ പടിക്കച്ചാലിൽ എസ്.ഡി.പി.ഐ പ്രകടനത്തിനുനേരേ ബോംബേറ്. ഒരാൾക്ക് പരിക്കേറ്റു. ഉളിയിൽ വളവിലെ എം.വി. റാസിക്കിനെ (35) ഇരിട്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്​ച രാത്രി 8.30 ഓടെയാണ് സംഭവം. കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഉളിയിൽ നിന്നും പടിക്കച്ചാലിലേക്ക് പ്രകടനം നടത്തി തിരിച്ചുവരവേ പടിക്കച്ചാൽ എൽ.പി സ്​കൂളിന് സമീപം ഒരു സംഘം ബോംബെറിയുകയായിരുന്നുവത്രെ. ആർ.എസ്.എസ് പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് എസ്.ഡി.പി.ഐ നേതൃത്വം ആരോപിച്ചു. സംഭവമറിഞ്ഞ് ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലി‍ൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കൂടിനിന്നവരെ വിരട്ടിയോടിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പടിക്കച്ചാൽ, ഉളിയിൽ മേഖലകളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. കൊലപാതകത്തിൽ പ്രതിഷേധിച്ച്​ കീഴൂർ, കാക്കയങ്ങാട്, ഉളിയിൽ, നടുവനാട് എന്നിവിടങ്ങളിലും പ്രകടനം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.