അഴിയൂരിൽ ഒമ്പതുപേർക്ക്​ കോവിഡ്

മാഹി: അഴിയൂരിൽ ഒമ്പതുപേർക്ക് കോവിഡ് സ്​ഥിരീകരിച്ചു. അഴിയൂർ പഞ്ചായത്തിൽ കഴിഞ്ഞദിവസം രോഗം സ്​ഥിരീകരിച്ച കുടുംബത്തിലുള്ള എട്ടുപേരും രണ്ടാം വാർഡിലെ ഒരാളും ഉൾപ്പെടെ ഒമ്പതുപേർക്കാണ് ചൊവ്വാഴ്ച കോവിഡ് പോസിറ്റിവായത്​. ഒന്നാംവാർഡ്​ പൂഴിത്തലയിൽ ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിൽപെട്ട നാലുപേർക്കും അഴിയൂർ ചുങ്കത്തെ ലോറി ഡ്രൈവറുടെ കുടുംബത്തിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നീറ്റ് പരീക്ഷ 13ന് എസ്.എം.ഐ കോളജിൽ നടക്കുന്നതിനാൽ വിവിധ പ്രദേശങ്ങളിൽ നിന്ന്​ 350ഓളം കുട്ടികൾ പഞ്ചായത്തിൽ വരുന്നതിനാൽ കോവിഡ് പ്രോട്ടോകോൾ നടപ്പാക്കുന്നതിന് സ്കൂളിൽ ബുധനാഴ്ച ഉച്ചക്ക് ഉന്നതതല യോഗം ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.