യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധം

പേരാവൂർ: കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. നിരവധി കേസുകളിൽ പ്രതിയായ ജീവനക്കാരന്​ എങ്ങനെ ജോലി കിട്ടിയെന്നും ഇങ്ങനെയുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാറിനുള്ളതെന്നും നേതാക്കൾ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻറ്​ വി.പി. സോനു നേതൃത്വംനൽകി. ഡി.സി.സി ജനറൽ സെക്രട്ടറി പൊയിൽ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡൻറ്​ സണ്ണി മേച്ചേരി, യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി ശരത് ചന്ദ്രൻ, ഡി.സി.സി മെംബർ സുരേഷ് ചാലാടത്ത്‌, ബിജു ഒളാട്ടുപുറം, ജോൺസൺ ജോസഫ്, ഷാനിദ് പുന്നാട്, പി.കെ. അജിനാസ്, കെ. സാജിർ, നിവിൽ മാനുവൽ, റെയ്സൺ കെ. ജെയിംസ്, ടൈറ്റസ്​ ആറളം, ടോണി കേളകം, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. Photo: KEL_Prakadanam യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പേരാവൂർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.