ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം

ഇരിക്കൂർ: പട്ടാന്നൂർ കെ.പി.സി ഹയർസെക്കൻഡറി സ്കൂളിലെ രാമാനുജൻ ഗണിത ശാസ്ത്ര ക്ലബ്​ ഉദ്ഘാടനം ഗണിത റിസോഴ്സ് പേഴ്സനും വൈക്കം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്​റ്ററുമായ എൻ. സതീശൻ വെബിനാർ വഴി നിർവഹിച്ചു. സീനിയർ ഗണിതാധ്യാപകൻ സന്ദീപ് ഏച്ചൂർ ചടങ്ങ് നിയന്ത്രിച്ചു. പ്രിൻസിപ്പൽ എ.സി. മനോജ്, പ്രധാനാധ്യാപകൻ കെ.സി. ഗിരീഷ് കുമാർ, മാനേജർ എ.കെ. മനോഹരൻ, പി.വി. മനോഹരൻ, പി.വി. അശോക് കുമാർ, എ.സി. ലത, എസ്. സുനേഷ്, കീർത്തൻ എന്നിവർ സംസാരിച്ചു. ഗണിത ക്ലബ് കൺവീനർ കനകരാജ് മാസ്​റ്റർ സ്വാഗതവും അനുനന്ദ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.