മാഹിയിൽ ആറുപേർക്ക് കോവിഡ്

മാഹി: മാഹിയിൽ നടന്ന 43 ആൻറിജൻ പരിശോധന ഫലങ്ങളിൽ ആറുപേർ കോവിഡ് പോസിറ്റിവായി. ഇതിൽ ഒരാൾ മുണ്ടോക്ക് പ്രദേശത്ത് അടുത്തിടെയുണ്ടായ പോസിറ്റിവ് കേസി​ൻെറ പ്രാഥമിക സമ്പർക്കത്തിലുള്ളതാണ്. ശേഷിക്കുന്ന അഞ്ച്​ കേസുകൾ മാഹിയിൽ ഞായറാഴ്ചയുണ്ടായ ചുമട്ടുതൊഴിലാളികളുടെ പ്രാഥമിക പട്ടികയിലുള്ളവരാണ്. ഇതിൽ മൂന്നെണ്ണം മാഹിക്ക് പുറത്തുനിന്നുള്ളവരും രണ്ടുപേർ മാഹിയിൽനിന്നുള്ളവരുമാണ്. കേരളത്തിൽനിന്നുള്ള കോവിഡ് പോസിറ്റിവായ ഒരാൾ മാഹി പാറക്കലിലെ അനാദിക്കടയിൽ ജോലി ചെയ്യുന്ന അഴിയൂർ ചുങ്കത്തെ 28കാരനും മാഹി ഇലക്ട്രിക് ഷോപ്പിൽ ജോലി ചെയ്യുന്ന എട്ടാം വാർഡിലെ 26 കാരനുമാണ്. രണ്ടുപേരും മാഹിയിലാണ് പരിശോധിച്ചത്​. അതു കൂടാതെ തലശ്ശേരിയിൽ ചുമട്ടുതൊഴിലാളി ജോലി ചെയ്യുന്ന രണ്ടാം വാർഡിലെ 46കാരനും കോവിഡ് പോസിറ്റിവായി. മാഹിയിലെ കോവിഡ് ബാധിതരായവരിൽ ഒരാൾ മാഹി പൂഴിത്തല ബീച്ച്, രണ്ടാമത്തെയാൾ ചാലക്കര എന്നിവിടങ്ങളിൽനിന്നുള്ളവരുമാണ്. പോസിറ്റിവ് ബാധിതരെ മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടുപേരെ നെഗറ്റിവ് ആയതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. അഴിയൂരിന് പുറത്ത് ജോലിക്ക് പോകുന്നവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് വർധിക്കുകയാണ്​. 13ന് അഴിയൂർ എസ്.എം.ഐ സ്കൂളിൽ നടക്കുന്ന നീറ്റ് പരീക്ഷക്ക് മുൻകരുതൽ സ്വീകരിക്കുന്നതിനുവേണ്ടി ഒമ്പതിന്​ പ്രത്യേക യോഗം ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.