തരിശുഭൂമിയിൽ പൊന്നുവിളയിച്ച് പഞ്ചായത്തംഗവും സുഹൃത്തും

ഇരിക്കൂർ: കോവിഡ്​ മഹാമാരിക്കിടയിലും പഞ്ചായത്തി​ൻെറ വികസന പ്രവർത്തനങ്ങൾക്കിടയിലും വീണുകിട്ടുന്ന സമയം ഉപയോഗിച്ച് കൂടാളി പഞ്ചായത്ത് അഞ്ചാം വാർഡ് മെംബറും വികസന സ്​ഥിരംസമിതി ചെയർമാനുമായ കെ.വി. കൃഷ്ണനും സുഹൃത്തായ പി.മോഹനനും തരിശുഭൂമിയിൽ കൃഷി ചെയ്ത് വിളയിച്ചത്​ നൂറുമേനി. കൂടാളി പഞ്ചായത്തിലെ കൊളപ്പയിൽ ശിശുമന്ദിരത്തിനു പരിസരത്തെ അരയേക്കർ സ്ഥലത്താണ് ഇവർ കൃഷി നടത്തുന്നത്. വെള്ളരി, കക്കിരി, പയർ, പച്ചമുളക്, വെണ്ട പീച്ചിങ്ങ, ചീര, വഴുതിന, തക്കാളി, മരച്ചീനി, മധുരക്കിഴങ്ങ്, ചേമ്പ് തുടങ്ങി നിരവധി വിളകളാണ്​ കൃഷിയിറക്കിയത്​. വിഷരഹിത പച്ചക്കറിയായതിനാൽ സാധനങ്ങൾ വാങ്ങിക്കാൻ നാട്ടുകാർ തോട്ടത്തിൽതന്നെ എത്തുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.